മാതൃകാപരം ഈ പ്രവര്‍ത്തനം; നാട്ടിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും നേത്രദാനസമ്മതപത്രത്തില്‍ ഒപ്പുവച്ചു, കൂത്താളി പുളിക്കോട്ട് എ.ഡി.എസ്. വാര്‍ഷികാഘോഷത്തിന് തുടക്കമായി


കൂത്താളി: നേത്രദാനം മഹാധാനം എന്ന മുദ്രാവാക്യത്തോടെ കൂത്താളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡായ പുളിക്കോട്ട് എ.ഡിഎസ്. വാര്‍ഷികാഘോഷം ആരംഭിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു. പത്താം വാര്‍ഡ് മെമ്പര്‍ കെ.പി സജീഷ് അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി നാട്ടിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും നേത്രദാനസമ്മതപത്രം ഒപ്പ് വച്ചു. സമ്മതപത്രം കുത്താളി പിഎച്ച്സ്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ദര്‍ശന്‍ കിടാവിന് കൈവശം സി.ഡി.എസ് മെമ്പര്‍ കൃഷ്ണവേണി ഏല്‍പ്പിച്ചു. വാര്‍ഡിലെ 100 പണിയും പൂര്‍ത്തീകരിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി ശങ്കരന്‍ പുതിയോട്ടിലിനെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ടി.പി സരള, മുഖ്യഥിതിയായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ രാഗിത, നാലാം വാര്‍ഡ് മെമ്പര്‍ വി ഗോപി, മുന്‍ മെമ്പര്‍ രാമദാസ്, രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗങ്ങള്‍ ആയിട്ടുള്ള രാജന്‍ കെ പുതിയേടത്, പി കൃഷ്ണദാസ്, ഇകെ ജയദേവന്‍ തുടങ്ങിയവരുംസംസാരിച്ചു.

സി.ഡി.എസ് മെമ്പര്‍ കൃഷ്ണവേണി സ്വാഗതവും എ.ഡി.എസ്. മെമ്പര്‍ കെ.പി പത്മിനി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.