പാതയൊരുങ്ങി, ഇനി സഞ്ചാരയോഗ്യം; കൂത്താളി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കല്ലിങ്കല്‍ മണി കുലുക്കി റോഡ് ഉദ്ഘാടനം ചെയ്തു


കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിലെ കല്ലിങ്കല്‍ മണി കുലുക്കി റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാന കര്‍മ്മം നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് 22-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ചിലവഴിച്ചാണ് കല്ലിങ്കല്‍ മണി കുലിക്കി റോഡ് നവീകരിച്ചത്. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

കൂത്താളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. രാജശ്രീ, പി. നളിനി, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗം വിനീത, പി.എം. രാമദാസന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സനാതനന്‍ സ്വാഗതം പറഞ്ഞു. മധു പാത്തിച്ചാലില്‍ നന്ദി പറഞ്ഞു.