കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.സി കാര്‍ത്ത്യായനി അന്തരിച്ചു
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പേരാമ്പ്ര തണ്ടോറപ്പാറയിലെ പുത്തന്‍പുരയില്‍ പി.സി കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.
ഉള്ള്യേരി സ്വകാര്യാമെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 2000-2005 ല്‍ കൂത്താളി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2010-2015ല്‍ പഞ്ചായത്ത് മെമ്പറുമായി. കൂടാതെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സേവാദള്‍ ജില്ലാ ഓര്‍ഗനൈസര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
നിലവില്‍ മഹിളാ കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറിയും കൂത്താളി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ ജോഡോ യാത്രയില്‍ പങ്കെടുത്ത ഇവര്‍ കോണ്‍ഗ്രസിന്റെ ഒരു മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകയായിരുന്നു.
സഹോദരങ്ങള്‍ ജാനകി അമ്മ, കുഞ്ഞി മാധവി അമ്മ, കല്യാണിക്കുട്ടി അമ്മ, രാഘവന്‍ നമ്പ്യാര്‍, പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍.
സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പില്‍.