‘സ്ത്രീപക്ഷ എഴുത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു’; കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം 25ാം വാര്‍ഷികാഘോഷവും ‘പേറ്റിച്ചി’ നോവല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു


കൂത്താളി: ഏത് കാലഘട്ടത്തിലും സ്ത്രീ വിരുദ്ധതയും അപമാനിക്കപെടലും തുടര്‍കഥയാവുമ്പോള്‍ അത്തരം സാമൂഹ്യ പശ്ചാത്തലമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നു എഴുത്തുകാരന്‍ ജയചന്ദ്രന്‍ മൊകേരി അഭിപ്രായപെട്ടു. കാലങ്ങള്‍ക്കപ്പുറമുള്ള യഥാര്‍ഥ്യങ്ങള്‍ വരച്ചു കാട്ടുന്ന സ്ത്രീപക്ഷ എഴുത്തിന്റെ പ്രസക്തിയും ആ ഓര്‍മ്മപ്പെടുത്തലുകളും സമൂഹത്തിനുള്ളവലിയ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

കൂത്താളി ഇ.എം.എസ് ഗ്രന്ഥാലയത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ടി.വി മുരളിയുടെ ‘പേറ്റിച്ചി’ നോവല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.പി പ്രകാശന്‍ അധ്യക്ഷ്യം വഹിച്ചു.

മോഹനന്‍ പുതിയോട്ടില്‍, പി.ടി സുനില്‍ കുമാര്‍, ടി.വി ശ്രീധരന്‍, സി.പി നാരായണന്‍, എം.കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.