വിദ്യപകര്‍ന്ന് ഒന്‍പത് വര്‍ഷം; കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു


കൂരാച്ചുണ്ട്: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷവും സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ലൗലി സെബാസ്റ്റ്യന് മാനേജ്‌മെന്റും പി.ടി.എ കമ്മിറ്റിയും ചേര്‍ന്നാണ് യാത്രയയപ്പ് ഒരുക്കിയത്.

കോര്‍പറേറ്റ് മാനേജര്‍ ഫാ. വര്‍ഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ലൗലി സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വാര്‍ഡ് അംഗം ഒ.കെ. അമ്മദ്, പി.ടി.എ പ്രസിഡന്റ് ജോബി വാളിയാംപ്ലാക്കല്‍, എം.പി.ടി.എ പ്രസിഡന്റ് ഷെരീഫ യൂസഫ്, പ്രധാനാധ്യാപകരായ ജേക്കബ് കോച്ചേരി, ബിജു മാത്യു, സ്‌കൂള്‍ ലീഡര്‍ ജുമാന പര്‍വീന്‍, ഡോ. സുജിത് ടോംസ്, രഞ്ജിനി ഗ്രേസ്, ആര്‍. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.