കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു. ഇരുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജ്ജാദ്.
ഏതാനും വര്‍ഷമായി ഭര്‍ത്താവിന്റെ കൂടെ വിദേശത്തായിരുന്നു സമീറ. ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്ന് പോയതായിരുന്നു.
മക്കള്‍: മുഹമ്മദ് റയാന്‍ ഇലാഹ്(8) മുഹമ്മദ് ഐന്‍സയിന്‍ (3). ഉമ്മ: ഷക്കീന. സഹോദരി ഷമീന (ചേനോളി).
തിങ്കളാഴ്ച്ച പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിച്ച മൃതദേഹം രാവിലെ അത്യോടി ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.