കരിയാത്തന്‍ തിറയും പരദേവത തിറയും നിറഞ്ഞാടി, ഭക്തിസാന്ദ്രമായി നാട്; കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് സമാപനം, ശ്രീലാല്‍ മേപ്പയ്യൂര്‍ പകര്‍ത്തിയ ഉത്സവക്കാഴ്ചകളിലേക്ക്
മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തില്‍ തിറയാട്ടത്തോടെ മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ മീത്ത കലശം വരവ്, കരിയാത്തന്‍ തിറ, പരദേവത തിറ, നവകം പഞ്ചഗവ്യം എന്നിവ നടന്നു. തുടര്‍ന്ന് ശുദ്ധികലശത്തോടെ ഉത്സവം സമാപിക്കുകയായിരുന്നു.
ഉത്സവാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് തിരുവായുധം എഴുന്നള്ളത്ത്, പരദേവതയ്ക്ക് വെള്ളാട്ടം, കരിയാത്തന് വെള്ളാട്ടം, പ്രസാദഊട്ട്, അരി ചാര്‍ത്തി മേളം, നട്ടത്തിറ തുടങ്ങിയ പ്രധാന ചടങ്ങുകളും നടന്നു.
ഇതോടനുബന്ധിച്ച് കെ.വി.ആനന്ദന്‍ മാസ്റ്ററുടെ ആധ്യാത്മിക പ്രഭാഷണം, ഭക്തിഗാനസുധ, കലാസന്ധ്യ, നാട്ടുപൊലിമ, മ്യൂസിക്കല്‍ നൈറ്റ്, മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍, നാട്ടരങ്ങ് എന്നിങ്ങനെ വിവിധ പരിപാടികളും അരങ്ങേറി.
തിറ മഹോത്സവംക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി ശ്രീ കിരാതന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തിലായിരുന്നു കൊടിയേറിയത്.
ഉത്സവാഘോഷത്തിന്റെ ഭാഗമായി ശ്രീലാല്‍ മേപ്പയ്യൂര്‍ പകര്‍ത്തിയ ഉത്സവക്കാഴ്ചകളിലേക്ക്..