മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുതുകാട് – കൂത്താളി സമര സേനാനിയുമായിരുന്ന കൊണ്ടയാട്ട് ചാത്തു അന്തരിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കൊണ്ടയാട്ട് ചാത്തു അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും പൗര പ്രമുഖനും മുതുകാട് – കൂത്താളി സമര സേനാനിയുമായിരുന്ന വ്യക്തിയായിരുന്നു.

ഭാര്യ: പരേതയായ മാധവി. മക്കള്‍: ചന്ദ്രിക കൊഴുക്കല്ലൂര്‍ (അംഗനവാടി അധ്യാപിക), വിമല (കൊല്ലം) . മരുമക്കള്‍: കെ.കെ രാരിച്ചന്‍(റിട്ട: അധ്യാപകന്‍ കെ.ജി.എം.എസ് യു.പി സ്‌കൂള്‍ (കൊഴുക്കല്ലൂര്‍) , സത്യന്‍ ആളാണ്ടിയില്‍ (കൊല്ലം).

സഹോദരങ്ങള്‍: നാരായണന്‍, ഗോപാലന്‍, ലീല, രാധ, കുഞ്ഞിക്കണ്ണന്‍, പരേതരായ മാണിക്യം, കേളപ്പന്‍, ജാനു.