‘മുൻപേ അറിയാം… പ്രതിരോധിക്കാം’; നാദാപുരത്ത് മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും സംഘടിപ്പിച്ച് എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റ്


നാദാപുരം: നാദാപുരം എ. കണാരൻ ചാരിറ്റബിൾ ട്രസ്റ്റും, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ബീച്ച് ആശുപത്രി, കോഴികോട് ജില്ലാ സഹകരണ ആശുപത്രി, എൻ എച്ച് എം യൂണിയനും സംയുക്തമായി നാദാപുരത്ത് സൗജന്യ മെഡിക്കൽ കേമ്പും,രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു. ‘മുൻപേ അറിയാം… പ്രതിരോധിക്കാം’ എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇ.കെ വിജയൻ എം.എൽഎ ഉദ്ഘാടനം ചെയ്തു.

ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോ, കാർഡിയോളജി, ദന്തരോഗ വിഭാഗം, ഇ.എൻ.ടി, ജീവിത ശൈലീ രോഗ നിർണ്ണയം എച്ച്.ബി സ്ക്രീനിങ്ങ്, ഓഡിയോളജി സ്ക്രീനിങ് എന്നീ വിഭാഗങ്ങളിൽ വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകി. സി.എച്ച് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

വി.പി കുഞ്ഞികൃഷ്ണൻ, ബംഗ്ലത്ത് മുഹമ്മദ്, എ.മോഹൻദാസ്, അഡ്വ:എ സഞ്ജീവ്, എരോത്ത് ഫൈസൻ , ടി.സിജു, കണേക്കൽ അബ്ബാസ്, സി.എച്ച് ബാലകൃഷ്ണൻ, പി.കെ ദാമു, ജിൻസി സി, ഡോ. അരുൺ ശിവശങ്കർ, എം.വിനോദൻ, ഡോ. മേരി ട്രീസ, ടി.ബാബു എന്നിവർ സംസാരിച്ചു.