അറിയണം ആയുർവേദത്തെ, അറിയണം ഗുണങ്ങളും; നൊച്ചാട് നാളെ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും


പേരാമ്പ്ര: നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ഗവൺമെൻറ് ആയുർവേദ ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു.

ഡിസംബർ 3 ശനിയാഴ്ച നടക്കുന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മണി മുതൽ 1 മണി വരെ ഓതിയോത്ത് വിജയൻറെ വീട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രിൻസിപ്പാൾ സമീർ .കെ, ചീഫ് മെഡിക്കൽ ഓഫീസർ റീന പാട്രിക്, ക്ലസ്റ്റർ കോഡിനേറ്റർ പി.ശ്രീജിത്ത് എന്നിവർ പങ്കെടുക്കും.