കേരള ഫയര്‍ഫോഴ്‌സ് സര്‍വ്വീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷജില്‍കുമാറിന് പേരാമ്പ്രയില്‍ സ്വീകരണം



പേരാമ്പ്ര: കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്റെ (കെ.എഫ്.എസ്.എ) നാല്‍പ്പതാമത് സംസ്ഥാന സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ് തിരഞ്ഞെടുക്കപ്പെട്ട എ.ഷജില്‍ കുമാറിന് കെ.എഫ്.എസ്.എ പേരാമ്പ്ര യുണിറ്റ് സ്വീകരണം നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

യൂണിറ്റ് പ്രസിഡന്റ് എന്‍.എം ലതീഷിന്റെ അധ്യക്ഷതയില്‍ നിലയ പരിസരത്ത് നടന്ന ചടങ്ങളില്‍ പി.വിനോദന്‍, പി.സി.പ്രേമന്‍, എ.ഭക്തവത്സലന്‍, കെ.ശ്രീകാന്ത്, വി.കെ.നൗഷാദ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ വിജീഷ് സ്വാഗതവും അശ്വിന്‍ ഗോവിന്ദ് നന്ദിയും പറഞ്ഞു.