ബഹ്‌റൈന്‍ കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി സ്ഥാപകന്‍ വാളിയില്‍ കുട്ട്യാലി സാഹിബിനെ അനുസ്മരിച്ച് കീഴപ്പയ്യരിലെ മുസ്‌ലിം ലീഗ്


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മണപ്പുറം ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി വാളിയില്‍ കുട്ട്യാലി സാഹിബ് അനുസ്മരണവും എസ്.എസ്.എല്‍.സി-പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി.എം മായന്‍കുട്ടി അധ്യക്ഷനായി.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി എം.എം.അഷ്‌റഫ്, കീഴ്‌പ്പോട്ട് മൊയ്തിന്‍, പി.മൊയ്തിന്‍, ടി.എം.സി.മൊയ്തീന്‍, കീഴ്‌പോട്ട് അമ്മത്, ഇസ്മായില്‍ കീഴ്‌പോട്ട്, കെ.കെ.ഹംസ, പി.അസ്സയിനാര്‍, എം.പി അബ്ദുള്ള, നസീഫ്.പി എന്നിവര്‍ സംസാരിച്ചു.