അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ കീഴ്പ്പയ്യൂർ കണ്ടോത്ത് അസൈനാർ മാസ്റ്റർ അന്തരിച്ചു


മേപ്പയ്യൂർ: അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ കീഴ്പ്പയ്യൂർ കണ്ടോത്ത് അസൈനാർ മാസ്റ്റർ അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. കീഴ്പ്പയ്യൂരിലെ അറിയപ്പെടുന്ന പൗരപ്രമുഖനും വ്യവസായിയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും കർഷകനുമായ അദ്ദേഹം തോടന്നൂർ എ.യു.പി സ്കൂളിലെ അദ്ധ്യാപകനും കീഴ്പ്പയൂർ എ.യു.പി സ്കൂളിന്റെ മാനേജറുമാണ്.

നിലവിൽ കീഴ്പ്പയ്യൂർ മഹൽ റിലീഫ് കമ്മിറ്റി വൈസ് ചെയർമാൻ, കീഴ്പ്പയ്യൂർ മണപ്പുറം മസ്ജിദ് നജ്മി ജുമാത്ത് പള്ളി ട്രഷറർ, മുയിപ്പോത് തണൽ ഡയാലിസിസ് കമ്മിറ്റിയഗം, ജില്ലാ ഹജ്ജ് കോർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

പഞ്ചായത് മുസ്ലിം ലീഗിന്റെ മുൻ ഭാരവാഹി, പഞ്ചായത്ത് യൂത്ത് ലീഗ് മുൻ പ്രസിഡന്റ്, കീഴ്പ്പയ്യൂർ ശാഖ ലീഗ് മുൻ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കീഴ്പ്പയ്യൂർ ഖുർആൻ സ്റ്റഡി സെന്ററിന്റെ മുഖ്യ ശില്പി കൂടിയായ ഇദ്ദേഹം ജാതിമതഭേദമന്യെ ഏവർക്കും അടുപ്പമുള്ള വ്യക്തിയായിരുന്നു.

ഭാര്യ: ആയിഷ (തോടനൂർ).

മക്കൾ: ഹസ്ന (കീഴ്പ്പയ്യൂർ എ.യു.പി സ്കൂൾ അധ്യാപിക), അസ്‌ലഹ മുഹമ്മദ്‌ (ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി).

മരുമക്കൾ: സുഹൈൽ അഹമ്മദ് (അരീക്കോട്), മുഹമ്മദ്‌ (പുറമേരി).

സഹോദരൻ: മുഹമ്മദ്‌ മാസ്റ്റർ (കീഴ്പയ്യൂർ എ.യു.പി സ്കൂൾ അധ്യാപകൻ).