ആരോഗ്യ രംഗത്തെ മുന്നേറ്റം; കീഴ്പയ്യൂരിലെ ആരോഗ്യ ഉപകേന്ദ്രം ഇനി ജനകീയ ആരോഗ്യ കേന്ദ്രം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പയ്യൂര്‍ ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സബ് സെന്ററുകള്‍, ജനകീയ ആരോഗ്യേ കേന്ദ്രങ്ങള്‍ ആക്കി മാറ്റിയതിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു. ആരോഗ്യ വകുപ്പു മന്തി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ഇതിന്റെ ഭാഗമായി മേപ്പയൂര്‍ ഫേമിലി ഹെല്‍ത്ത് സെന്ററിന്റെ കീഴില്‍ കീഴ്പയ്യൂരില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ശിലാഫലക അനാഛാദനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന് സൗജന്യമായി സ്ഥലം നല്‍കിയ കമ്മന ഉമ്മറിന്റെ ഭാര്യക്കുഞ്ഞയിശ ഹജൂമ്മയെ പ്രസിഡന്റ് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുള്‍ഫിക്കര്‍, ബ്ലോക്ക് മെമ്പര്‍ ആഷിത നടുക്കാട്ടില്‍, വൈസ് പ്രസിഡന്റ് എന്‍.പി ശോഭ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ, മെമ്പര്‍മാരായ സെറീന ഒളോറ, വി.പി ബിജു, ഇ അശോകന്‍, ഫൈസല്‍ ചാവട്ട്, സുരേഷ് ഓടയില്‍, വി വേലായുധന്‍, മേലാട്ട നാരായണന്‍, മധു പുഴയരികത്ത്, കന്മന ഇസ്മയില്‍, ലജി മോള്‍ എന്നിവര്‍ സംസാരിച്ചു.