കായണ്ണ സ്വദേശിയായ വയോധികനെ കാണാതായതായി പരാതി


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് കാണാതായ കായണ്ണ സ്വദേശിയായ വയോധികനെ കണ്ടെത്തി. നമ്പറത്തുമ്മൽ അസ്സയിനാർ എന്ന ആളെയാണ് കണ്ടെത്തിയത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി എത്തിയതായിരുന്നു അസ്സയിനാർ. അവിടെ നിന്ന് ഇന്ന് ഉച്ചമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയിൽ നിന്ന് അസ്സയിനാറിനെ കണ്ടെത്തിയത്.