‘രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിൽ തന്റെതായ സേവനം നൽകിയ മുൻ തഹസിൽദാർ’; കായക്കൂൽ അബ്ദുള്ള സാഹിബിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം


മേപ്പയ്യൂർ: രാഷട്രീയ സാമൂഹിക രംഗത്ത് ഒരു കാലഘട്ടത്തിൽ തൻ്റെതായ സേവനം നൽകിയിട്ടുള്ള മുൻ തഹസിൽദാർ കായക്കൂൽ അബ്ദുള്ള സാഹിബിന്റെ നിര്യാണത്തിൽ ചങ്ങരംവെള്ളി എം.എൽ.പി സ്കൂളിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പ്രസീത അധ്യക്ഷയായി.

ടി.കെ.എ.ലത്തീഫ്, കെ.പി.വേണുഗോപാൽ, ബാബു വള്ളിൽ, കെ.സി.കുഞ്ഞിരാമൻ, എൻ.ഗോവിന്ദൻ, മുഹമ്മദ് കോറോത്ത്, പി.സി.കുഞ്ഞമ്മദ്, എൻ.കെ.സാബിത്ത്, പി.പി.എ.ഹമീദ്, എം.കെ.ബാബു, കെ.അബ്ദുള്ള സംസാരിച്ചു.


ഫോട്ടോ: കായക്കൂൽ അബ്ദുള്ള സാഹിബിൻ്റെ നിര്യാണത്തിൻ്റെ ഭാഗമായി ചേർന്ന സർവ്വകക്ഷി അനുശോചന യോഗത്തിൻ ഗ്രാമ പഞ്ചായത്ത് അംഗം കെ.പ്രസീത അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.