കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റത് പാലേരി, കടിയങ്ങാട് സ്വദേശികള്‍ക്ക്


പേരാമ്പ്ര: കടിയങ്ങാട് ബൈക്കും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരിക്കേറ്റത് പാലേരി, കടിയങ്ങാട് സ്വദേശികള്‍ക്ക്. സ്‌ക്കൂട്ടര്‍ യാത്രികരായ കടിയങ്ങാട് തെക്കേലത്ത് ഷഹ്വാന്‍ (18), കടിയങ്ങാട് കുനിയില്‍ ഇര്‍ഫാന്‍ (18), ബൈക്ക് യാത്രികരായ പാലേരി തെക്കെ പറമ്പില്‍ അഭയ് (18), പാലേരി വലിയ വീട്ടുമ്മല്‍ ആകാശ് (18) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കു പറ്റിയത്.

സാരമായി പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലും ചികിത്സയിലാണ്.

കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് കാലത്ത് 11.30 നാണ് അപകടം നടന്നത്. കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് സ്‌ക്കൂട്ടറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം.
സമീപത്തെ കടയില്‍ നിന്ന് ഇറങ്ങിയ സ്‌ക്കൂട്ടര്‍ യാത്രികര്‍ വാഹനം എടുത്ത് പോവുന്നതിനിടയിലാണ് അപകടം നടന്നത്.