കരിവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു


നടുവണ്ണൂര്‍: ചെന്നൈയിലെ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഇഷാന്‍. വി.നായര്‍ മരിച്ചു. പതിമൂന്ന് വയസ്സായിരുന്നു.

പാലക്കാട് അക്ഷയയില്‍ വിപിന്‍.വി. നായരുടെയും കരുവണ്ണൂര്‍ ‘സുഷമ’യില്‍ ബിനിഷയുടെയും മകനാണ്. ചെന്നൈയില്‍ താംബരത്തിനടുത്ത് പല്ലാവരം ചൈതന്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇഷാന്‍ വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസ്റ്റില്‍ കയറാന്‍ പോകുമ്പോള്‍ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്.

ചികില്‍സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 8.30ന് കരുവണ്ണൂരിലെ ബിനിഷയുടെ വീട്ടുവളപ്പില്‍ നടന്നു.