നാളികേര സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുക; പേരാമ്പ്ര മിനിസിവില്‍ സ്റ്റേഷനുമുമ്പില്‍ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണ


പേരാമ്പ്ര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരാമ്പ്ര നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനിസിവില്‍ സ്റ്റേഷനുമുമ്പില്‍ ധര്‍ണ നടത്തി.

നാളികേര സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധര്‍ണ്ണ മുന്നോട്ട് വെച്ചത്.

സംസ്ഥാന ജന.സെക്രട്ടറി എന്‍.പി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലത്തൂര്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്‌സി. അംഗങ്ങളായ സി.എം ബാബു, ജോസ് കാരിവേലി, പാപ്പച്ചന്‍ കൂനം തടം, കുനിയത്ത് നാരായണന്‍ കിടാവ്, ശ്രീധരന്‍ അരിക്കുളം, ബാബു കൂനം തടം, തോമസ് ആനത്താനം, ഹരീന്ദ്രന്‍ വാഴയില്‍, നടുക്കണ്ടി ബാലന്‍, അരുണ്‍ പെരുമന തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം.അഭിജിത്ത്, ഇ.കെ ശശി, ഇ.സി കുഞ്ഞിരാമന്‍ നായര്‍, ടോമി മണ്ണര്‍, സി.പി ബാലന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.