യൂത്ത് ലീ​ഗ് നേതാവ് തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്ത് അന്തരിച്ചു


ആയഞ്ചേരി: തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്ത് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസായിരുന്നു. വിലാതപുരം ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, എസ്‌കെഎസ്എസ് എഫ് ശാഖ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സാബിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ഉപ്പ: കളത്തിൽ മുഹമ്മദ് സ്വാലിഹ്( പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്)
ഉമ്മ: റസീന
സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്, ആയിഷ പർവീൺ, ഫാത്തിമ സ്വാലിഹ് ഖബറടക്കം രാത്രി 8 മണിക്ക് കടമേരി ജുമാത്ത് പള്ളിയിൽ