മേപ്പയ്യൂരിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടോറക്കല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു.


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പട്ടോറക്കല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

മേപ്പയ്യൂരിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ പത്മിനി. മക്കള്‍ അജേഷ് (ഡ്രൈവര്‍), അജില.

സഹോദരങ്ങള്‍ നാരായണന്‍, രാജന്‍, ലക്ഷ്മി, ഷൈലജ, ശാന്ത.