താലോലം-23; മേപ്പയ്യൂരില്‍ ഭിന്നശേഷി കലോത്സവം ആരംഭിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ ഭിന്നശേഷി കലോത്സവം താലോലം-23 ആരംഭിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുള്‍ റാസിക്ക് മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. റീന, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക് മെമ്പര്‍ കെ.കെ. നിഷിത, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എം. പ്രസീത, ശ്രീനിലയം വിജയന്‍, റാബിയ എടത്തിക്കണ്ടി, വി.പി. ബിജു, പി. പ്രകാശന്‍, പി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.