കല്ലോട്ടെ കോൺഗ്രസ് പ്രവർത്തക൯ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു


പേരാമ്പ്ര: കല്ലോട്ടെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: ഇന്ദിര (ടീച്ചർ, കൈപ്രം അംഗൻവാടി).
മക്കൾ: ലിസ്ന, പരേതനായ ലിജിൻ.
മരുമകൻ: വിപിൻ.
സഹോദരങ്ങൾ: ദേവി, ശാന്ത, പരേതരായ മാണിക്യം, നാരായണി, ഗോപാലൻ.

സംസ്കാരം തിങ്കളാഴ്ച രാത്രി 10.30 ന് വീട്ടു വളപ്പിൽ നടന്നു.