ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കല്ലേരി കുടിച്ചാത്തൻ ക്ഷേത്രത്തിൻ്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി


വടകര: വയനാട്ടിലെ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കല്ലേരി കുടിച്ചാത്തൻ ക്ഷേത്ര ഭരണസമിതിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ഇന്ന് കൈമാറി. കല്ലേരി ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ കുറ്റ്യാടി എ.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റ്ർ ക്ഷേത്രം പ്രസിഡൻറ് കെ.എം.അശോകനിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

ക്ഷേത്രം സെക്രട്ടറി എം.രാജൻ ഖജാൻജി എം.സദാനന്ദൻ മാസ്റ്റർ ക്ഷേത്ര കമ്മറ്റി അംഗങ്ങൾ, വി.ടി.ബാലൻ, ടി.പി.ദാമോദരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.