പേരാമ്പ്ര സബ് ജില്ലാ സുബ്രതോ കപ്പ്: ആണ്‍ പെണ്‍ വിഭാഗത്തില്‍ ജേതാക്കളായി കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിലെ ചുണക്കുട്ടികള്‍


കൂരാച്ചുണ്ട്: വാകയാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പേരാമ്പ്ര സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ ജേതാക്കളായി. അണ്ടര്‍ 17 ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും അണ്ടര്‍14 സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലുമാണ് ചാമ്പ്യന്‍മാരായത്.

കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍ ടീം റണ്ണേഴ്‌സ് അപ്പായി. മത്സരത്തിലെ മികച്ച ഗോളിയായി സ്‌കൂളിലെ അഭിന്‍ റോയിയെ തെരഞ്ഞെടുത്തു.

ഫറോക്ക് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളും മത്സരിക്കും.