കല്ലാമല യുപി സ്കൂൾ റിട്ട. അധ്യാപകനും സിപിഎം നേതാവുമായിരുന്ന മേമുണ്ട ചല്ലിവയൽ പുത്തൻ പുരക്കൽ ശ്രീകാര്യത്തിൽ പി.പി ചന്ദ്രൻ അന്തരിച്ചു


മേമുണ്ട: ചല്ലിവയൽ പുത്തൻ പുരക്കൽ ശ്രീകാര്യത്തിൽ പി പി ചന്ദ്രൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. വാഹന അപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷത്തിലേറെയായി കിടപ്പിലായിരുന്നു. കല്ലാമല യുപി സ്കൂൾ റിട്ട. അധ്യാപകനാണ്.

സിപിഐ എം ചല്ലിവയൽ ബ്രാഞ്ച് സെക്രട്ടറി, വില്യാപ്പള്ളി പഞ്ചായത്ത് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ, വില്ല്യാപ്പള്ളി പഞ്ചായത്ത് അംഗം, കെഎസ്ടിഎ ചോമ്പാല സബ് ജില്ലാ ജോ. സെക്രട്ടറി, ജനനയന പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി, സുരക്ഷ പാലിയേറ്റീവ് വടകര സോണൽ ചെയർമാൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജനസംസ്കാര പഠന കേന്ദ്രം സെക്രട്ടറി, ഹർകിഷൻ സിങ് പഠന കേന്ദ്രം അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഷീജ (റിട്ട. വില്ലേജ് ഓഫീസർ, ചോറോട്)
മക്കൾ: അഭി ശ്രീ ഗൗതം (അധ്യാപകൻ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), സപര്യ ശ്രീ ഗംഗ ( അധ്യാപിക, കല്ലാമല യുപി സ്കൂൾ).
മരുമക്കൾ: ആര്യ മാനസ ( അധ്യാപിക ജിയുപി സ്കൂൾ കുണ്ടുതോട്), സംഗീത് (അധ്യാപകൻ, നടുവത്തൂർ യുപി സ്കൂൾ).
സഹോദരങ്ങൾ: രാധ (പഴങ്കാവ്), ശോഭ ( കുട്ടോത്ത്), ശ്യാമള (ലോകനാർകാവ്), മുരളി (അധ്യാപകൻ അൻസാർ കോളേജ്, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ്), ഉഷ ( ലോകനാർകാവ്), പ്രീത ( മാക്കൂൽ പീടിക).