ഇനി ഉത്സവത്തിനായുള്ള കാത്തിരിപ്പ്; കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്രോത്സവം മാര്‍ച്ച് ഒന്നിന് കൊടിയേറും
വടകര: കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്രത്തിലെ തിറ ഉത്സവം മാർച്ച് ഒന്നിന് കൊടിയേറും. ഒന്നിന് പുലർച്ചെ നാലുമണിക്ക് ആദ്യാരംഭകലശം, അഞ്ചിന് ഭണ്ഡാരം പെരുക്കൽ, 7.30ന് ഗണപതിഹോമം, ഉച്ചയ്ക്ക് മൂന്നിന് കൊടിയേറ്റം, അഞ്ചുമണിക്ക് വടക്കിനി ഭാഗം ഗുരുസി, 7.30ന് മഹാദേവന് അരി ചാർത്തൽ, 9.30ന് മഹാദേവന്റെ വെള്ളാട്ടം, 10.30ന് ഇളനീർ മുറിക്കാൻ പുറപ്പെടൽ, 11 മണിക്ക് വസൂരിമാല തമ്പുരാട്ടിക്കും കാരണവന്മാർക്കും അരിചാർത്തൽ.
രണ്ടാം ദിനമായ മാർച്ച് രണ്ടിന് പുലർച്ചെ അഞ്ചുമണിക്ക് പള്ളിയുണർത്തൽ, 10ന് തിരുവുടയാട ചാർത്തൽ, 10.30ന് മഹാദേവൻ, വസൂരിമാല തമ്പുരാട്ടി പീഠങ്ങളിൽ അരിചൊരിയലും ഇളനീർവരവിന് പുറപ്പെടലും 2.30ന് ഇളനീർവരവ്, തുടർന്ന് 4.30ന് മഞ്ഞൾപ്പൊടി വരവ്, 6.30ന് പൂക്കുന്തം വരവ്, ഗുളികന്റെ വെള്ളാട്ടം, കൊടുങ്ങല്ലൂർ ഭഗവതിക്ക് ഗുരുസി, 9.30ന് കാരണവന്മാരുടെ തിരിച്ചൽ വെള്ളാട്ടം, തണ്ടാൻവരവ്, 10.30ന് മേലേരി ഗുരുസി, 11.30ന് മഹാദേവന്റെ വെള്ളാട്ടം, പൂക്കലശം വരവ്, കനലാട്ടം, 12 മണിക്ക് പാലെഴുന്നള്ളത്ത്.

സമാപന ദിനമായ മാർച്ച് മൂന്നിന് പുലർച്ചെ ഒരുമണിക്ക് വസൂരിമാല തമ്പുരാട്ടിയുടെ വെള്ളാട്ടം, അഞ്ചിന് ഗുളികന്റെ തിറയാട്ടം, രാവിലെ ആറിന് കൊടുങ്ങല്ലൂരമ്മയ്ക്ക് ഇളനീരാട്ടം, എട്ടിന് മഹാദേവന്റെ തിറയാട്ടം, ഒൻപതിന് കാരണവരുടെ തിറയാട്ടം, 12ന് അന്നദാനം, രണ്ടിന് താലപ്പൊലി, ദേവന്മാരെ അകംകൂട്ടലോടെ ഉത്സവത്തിന് സമാപനമാകും.
Description: Kalariyullathil Bhagavathi Temple festival