കളരിപരമ്പര ദൈവങ്ങൾ സാക്ഷി; കടത്തനാട് ലോകനാർകാവ് ദേവസ്വത്തിൻ്റെ കളരി പരിശീലനത്തിന് തുടക്കമായി


വടകര: കടത്തനാട് ലോകനാർകാവ് ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ കളരി പരിശീലനത്തിന് തുടക്കമായി. കളരി സംഘത്തിൻ്റെ ഉത്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം സ്വഭാവ രൂപീകരണത്തിനും കളരി പരിശീലനത്തിന് മുഖ്യപങ്ക് വഹിക്കുവാൻ കഴിയുമെന്ന് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ പറഞ്ഞു.

കടത്തനാടിൻ്റെ സാംസ്ക്കാരിക പൈതൃകം കളരിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും എം.എൽ.എ പറഞ്ഞു. ലോകനാർകാവിൽ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിലാണ് കളരി പരിശീലന കേന്ദ്രം ആരംഭിച്ചത്. ഉദ്ഘാടനം ചെയ്ത്. പഞ്ചായത്ത് പ്രസിഡണ്ട് ബിജുള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം എക്സികൂട്ടീവ് ഓഫീസർ പി.നിമിഷ റിപ്പോർട്ട് അവതരിപ്പിച്ചു.
മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ.കെ ശശ്രീന്ദ്രൻ മുഖ്യാതിഥിയായി. എം.ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.

കെ.ഗോപാലൻ മാസ്റ്റർ, എൻ.ബി.പ്രകാശ്കുമാർ, അഡ്വ. ഇ.നാരായണൻ നായർ, കെ.എം.വിജയൻ, നീലം വള്ളി പവിത്രൻ, കൊടക്കാട്ട് ബാബു, വി.ചന്ദ്രൻ മാസ്റ്റർ, മനോജ് കണാരത്ത്, ഇബ്രാഹിം മാനേരി, വി.ടി കെ.ബിജു, പി.പി.രാജൻ, മുകുന്ദൻ മാസ്റ്റർ, വി.സന്തോഷ്കുമാർ, എം.കുഞ്ഞി മൂസ്സ ഗുരുക്കൾ, പപ്പൻ നരിപ്പറ്റ, ടി.വിവേക് കാവിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടനുകൾക്ക് ശേഷം കളരിപ്പയറ്റ് പ്രദർശനവും നടന്നു. മധു ഗുരുക്കളുടെ നേതൃത്വത്തിലാണ് കളരി പരിശീലനം നടക്കുന്നത്.

Kalari training of Katthanadu Loknarkav Devaswat has started