എഴുത്തിന്റെ എല്ലാ മേഖലയിലും ഒന്നാമതായി; കലാമുദ്ര പേരാമ്പ്ര സാഹിത്യപ്രതിഭാ പുരസ്‌കാരം സിനാഷയ്ക്ക്


പേരാമ്പ്ര: കലാമുദ്ര പേരാമ്പ്ര ഏര്‍പ്പെടുത്തിയ രണ്ടാമത് സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് കാസര്‍ഗോഡ് ജി.എച്ച്.എസ്.എസിലെ സിനാഷ അര്‍ഹയായി. പത്താംതരം വിദ്യാര്‍ഥിനിയാണ് സിനാഷ. കഥ, കവിത, ഉപന്യാസം എന്നീ മേഖലകളില്‍ ഒരേപോലെ കഴിവുതെളിയിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.

അദ്വൈത് എം. പ്രശാന്ത് (തിരുവനന്തപുരം), നിദ റമീസ് (കണ്ണൂര്‍), നിദ ഫസ്ലി (പുതുപ്പണം), ശിവാനി മിത്ര (മലപ്പുറം), ശ്രേയ ശ്രീജിത്ത് (പേരാമ്പ്ര), നിയതി ദര്‍ശന്‍ (നടുവണ്ണൂര്‍), ഫാത്തിമ ലിയാന (മലപ്പുറം), ദിയ മേരി (പയ്യന്നൂര്‍), ദേവനന്ദ (പേരാമ്പ്ര), ഋതുശ്രീ (മലപ്പുറം), വി.ആര്‍. അര്‍ച്ചന (ഷൊര്‍ണൂര്‍) എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹരായി.

ജനുവരി 15 ന് സാഹിത്യരചന ആസ്വാദന ശില്പശാലയില്‍ എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് പുരസ്‌കാര സമ്മാനിക്കും. രാവിലെ പത്തിന് പേരാമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഡോ. സോമന്‍ കടലൂര്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം ഡയറക്ടര്‍ മോഹനന്‍ ചേനോളി, സി.കെ. കുമാരന്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.