വില്ലനായി അരിക്കുളം സ്വദേശി ആന്‍വിന്‍, ഗാനരചന പയ്യോളിക്കാരന്‍ രഖിലേഷ്, ആവളയുടെയും നടുവണ്ണൂരിന്റെ ദൃശ്യഭംഗിയും; ശ്രദ്ധേയമായി ‘കളം’ മ്യൂസിക് വീഡിയോ
പേരാമ്പ്ര: അനുരാധ നമ്പ്യാര്‍ സംവിധാനം ചെയ്ത ‘കളം’ എന്ന മ്യൂസിക് ആല്‍ബത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായി അരിക്കുളം സ്വദേശി അന്‍വിന്‍. അഭിനയ രംഗത്ത് ആന്‍വിന്റെ രണ്ടാമത്തെ അനുഭവമാണ് ‘കളം’
അനുരാധ നമ്പ്യാര്‍ സംവിധാനം ചെയ്ത കാവകം എന്ന ഹ്രസ്വചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആന്‍വിന്‍ അഭിനയ രംഗത്ത് തുടക്കമിട്ടത്. കളത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനു പിന്നാലെ സണ്ട എന്ന തമിഴ് കോമേഴ്‌സ്യല്‍ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ അവസരം കിട്ടിയെന്നും ആന്‍വിന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
അഭിനയത്തിനു പുറമേ നൃത്തരംഗത്തും സജീവമാണ് ആന്‍വിന്‍. പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സില്‍ വെസ്റ്റേണ്‍ കൊറിയോഗ്രാഫര്‍ ആയി ജോലി ചെയ്യുന്നുണ്ട്. കൊയിലാണ്ടിയിലെ ഗ്രാന്റ് ഫര്‍ണിച്ചറില്‍ അക്കൗണ്ടന്റായ ആന്‍വിന് സിനിമാ രംഗത്ത് തന്നെ സജീവമാകാനാണ് ആഗ്രഹം. സ്വന്തം തിരക്കഥയില്‍ ഒരു ചിത്രമൊരുക്കാനുള്ള സ്വപ്‌നത്തിനു പിറകേയാണ് ആന്‍വിന്‍ ഇപ്പോള്‍.
നടുവണ്ണൂരിന്റെയും ആവളയുടെയും ഗ്രാമഭംഗിയും കൊയിലാണ്ടി, പേരാമ്പ്ര മേഖലയില്‍ നിന്നുള്ള കലാകാരന്മാരുടെ കയ്യൊപ്പുമുണ്ട് ‘കളം’ എന്ന വീഡിയോയുടെ വിജയത്തിനു പിന്നില്‍. കളത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഏറെയും കൊയിലാണ്ടി, പേരാമ്പ്ര മേഖലയില്‍ നിന്നുള്ളവരാണ്. ‘ പാട്ടുണ്ടേ കോളുണ്ടേ കുളിരുണ്ടേ ഞാനുണ്ടേ, കൂടേ നീയില്ലാതിനിയെന്തിനാ” പ്രണയവും വിരഹവും പ്രതികാരവും നിറയുന്ന ഈ വരികള്‍ പയ്യോളി സ്വദേശിയായ രഖിലേഷിന്റേതാണ്. മേപ്പയ്യൂര്‍ സ്വദേശിയായ മനീഷ് യാത്രയുടേതാണ് സ്‌ക്രിപ്റ്റ്.
പ്രണവ്.സി.പി. ആലപിച്ച ഈ മ്യൂസിക്കല്‍ ആല്‍ബത്തിന് ചന്തു മേപ്പയൂര്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രഹ്ളാദ് പുത്തഞ്ചേരി എഡിറ്റിംഗും ബിജു സീനിയ കലാ സംവിധാനവും ചെയ്തിരിക്കുന്നു.
അര്‍ജുന്‍ സാരംഗിയാണ് നായകവേഷം ചെയ്തിരിക്കുന്നത്. Max shots& Man Holding നിര്‍മ്മിച്ച ചിത്രത്തില്‍ അന്‍വിന് പുറമേ ശ്രീ ഗംഗ, അര്‍ജുന്‍ സാരംഗി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=b041eLwnLD4