കക്കയം ഗവ: എല്‍.പി സ്‌കൂള്‍ ഭൂമി ഏറ്റെടുപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ദ്ദേശത്തെ അട്ടിമറിക്കാനുള്ള നീക്കത്തിമെതിരേ ഡി.വൈ.എഫ്.ഐ പ്രതിഷേധം
കൂരാച്ചുണ്ട്: കക്കയം ഗവ: എല്‍.പി സ്‌കൂള്‍ ഭൂമി വാങ്ങിയതിലെ അഴിമതിക്കാര്‍ക്കെതിരെയും സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ദ്ദേശത്തെ അട്ടിമറിക്കാനുള്ള ഭരണസമിതി നീക്കങ്ങള്‍ക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
2012 ലാണ് സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ഇത് അന്വേഷിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 2016 ലെ പ്രത്യേക ഗ്രാമസഭാ യോഗത്തില്‍ തീരുമാനമുണ്ടായി. ഇത് നടപ്പാക്കാന്‍ ഭരണ സമിതി നടപടികള്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് വന്ന ഭരണ സമിതികളും ഇത് തിരസ്‌കരിക്കുകയായിരുന്നു.
എന്നാല്‍ 2020-21 സ്‌പെഷ്ല്‍ ഓഡിറ്റ് റിപ്പോട്ട് പ്രകാരം അഴിമതി നടന്നതായി വ്യക്തമാവുകയും ഈ തുക അന്നത്തെ സ്‌കൂള്‍ പ്രധാന അധ്യപകനും ഇതുമായ ബന്ധപ്പെട്ട പഞ്ചായത്ത് ഉദ്യോഗസ്ഥരും തിരിച്ചക്കണമെന്നും നിര്‍ദ്ദേശമുണ്ടായി.
നിലവില്‍ പഞ്ചായത്ത് ഭരണ സമിതി ഇങ്ങനെ ഒരു അഴിമതി നടന്നിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റിയതാണെന്ന് വരുത്തിതീര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന് പ്രതിഷേക്കാര്‍ അഭിപ്രയപ്പെട്ടു. 2016ല്‍ നടന്ന സ്‌പെഷ്യല്‍ ഗ്രാമസഭയുടെ തീരുമാനം നടപ്പില്‍ വരുത്താനും ഭരണ സമിതി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധ മാര്‍ച്ച് സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.ജി അരുണ്‍ ഉദ്ഘാടനം ചെയ്തു. അനറ്റ്് മുറിഞ്ഞകല്ലേല്‍ അധ്യക്ഷത വഹിച്ചു. ടി.കെ രാഗേഷ്, എന്‍.കെ കുഞ്ഞമ്മദ്, അഡ്വ. വി.കെ ഹസാന, ജോസ് ചെറിയം പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വി.എസ് സോണറ്റ് നന്ദി പറഞ്ഞു.
summery: shcool land issue- dyfi march