കടിയങ്ങാട് പുറവൂര്‍ നങ്ങോളി കോത്തബ്ര സൂപ്പി ഹാജി അന്തരിച്ചു


കടിയങ്ങാട്: പുറവൂരിലെ നങ്ങോളി കോത്തബ്ര സൂപ്പി ഹാജി അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു.

ചങ്ങരോത്ത് പഞ്ചായത്ത് ലീഗ് സെക്രട്ടറി, പുറവൂര് മഹല്ല് പ്രസിഡന്റ്, മുസ്ലിം ലീഗ് പുറവൂര്‍ ശാഖ സെക്രട്ടറി, പുറവൂര്‍ മമ്പഉല്‍ ഉലൂം മദ്രസ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: കുഞ്ഞാമി. മക്കള്‍: അമ്മത്, സീനത്ത്, അഷറഫ്. മരുമക്കള്‍: സൗദ, മജീദ് കെ.ഇ, റുബീന.

സഹോദരങ്ങള്‍: നങ്ങോളി മൊയ്തു, അബുള്ള, ഇബാഹിം, ബീവി, കുഞ്ഞാമി, സാറ.