ഗുരു ചേമഞ്ചേരിയുടെ പ്രഥമ ശിഷ്യന്‍ കഥകളി നടന്‍ മേപ്പയ്യൂര്‍ ബാലന്‍നായര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: പൂക്കാട് കലാലയത്തില്‍ അധ്യാപകനായിരുന്ന കഥകളി നടന്‍ കീഴ്പ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ പ്രഥമ ശിഷ്യന്‍ ആയിരുന്നു.

ഭാര്യ: നളിനി അമ്മ. മക്കള്‍: ബിന്ദു, ബിനി (മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മെഡിക്കല്‍ ഷാപ്പ് ജീവനക്കാരി).

മരുമക്കള്‍: പരേതനായ പ്രദീപ് പൂനൂര്‍, രാജേഷ്.എന്‍.ടി (അധ്യാപകന്‍ ചെറുവണ്ണൂര്‍). സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് കീഴ്പ്പയ്യൂരിലെ വീട്ടുവളപ്പില്‍ നടന്നു.