കടവത്തൂർ മുല്ലോളിത്തറമ്മൽ പി നാണി ടീച്ചർ അന്തരിച്ചു


നാദാപുരം: കടവത്തൂരിലെ മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. എലാങ്കോട് എൽ പി. സ്കൂളിലെ റിട്ട. പ്രധാന അധ്യാപികയാണ്. അക്ഷരശ്ലോകവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ഭർത്താവ്: പരേതനായ എം.ടി. കുഞ്ഞിക്കണ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ തൃപ്രങ്ങോട്ടൂർ എൽ.പി)
മക്കൾ: അനിത , രേണുക , സിന്ധു, സവിത
മരുമക്കൾ: ചന്ദ്രൻ, ഹരിദാസ്, സുരേഷ്, ദിനേശ്