ജീവകാരുണ്യമാണ് യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന് കെ.മുരളീധരന്‍ എം.പി; തറമ്മലങ്ങാടിയില്‍ നിര്‍മ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി
മേപ്പയ്യൂര്‍: ജീവകാരുണ്യമാണ് യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയെന്ന് വടകര എം.പി കെ.മുരളീധരന്‍. അരിക്കുളം കാരയാട് തറമ്മലങ്ങാടിയില്‍ വി.പി.സുബ്രഹ്മണ്യനും കുടുംബത്തിനും യു.ഡി.എഫ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കിയ പ്രദേശത്തെ യു.ഡി.എഫ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ചുരുങ്ങിയ വര്‍ഷങ്ങളില്‍ രണ്ട് ബൂത്തുകളിലെ ദരിദ്രകുടുംബങ്ങള്‍ക്കായി ഏഴ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും അഞ്ചോളം വീടുകള്‍ നവീകരിക്കുകയും ചെയ്ത യു.ഡി.എഫ് പ്രവര്‍ത്തകര്‍ മഹത്തായ മാതൃകയാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ടി.മുത്തുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എ.ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.
ഇ.അശോകന്‍, കെ.പി.വേണുഗോപാലന്‍, സി.രാമദാസ്, ഇ.കെ.അഹമ്മദ് മൗലവി, അമ്മദ് പൊയിലങ്ങല്‍, എന്‍.കെ.അഷറഫ്, കെ.അഷറഫ്, സി.മോഹന്‍ദാസ്, കെ.കെ.കോയക്കുട്ടി, കെ.വി.ബാലന്‍, പപ്പന്‍ പുതിയേടത്ത്, കെ.കെ.മനാഫ്, പി.ശുഹൈബ്, ടി.സിറാജ്, അനസ് കാരയാട്, സൗദ കുറ്റീക്കണ്ടി, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.