തൊഴിലന്വേഷകരെ ഇതിലേ… ജില്ലയിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ തസ്തികകളിൽ തൊഴിലവസരം; വിശദാംശങ്ങൾ


കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്.എസ്.എൽ.സി മുതൽ യോ​ഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മാർച്ച് 18ന് രാവിലെ 10 മണിക്കാണ് അഭിമുഖം.

ഫാർമസിസ്റ്റ് (യോഗ്യത: ബി.ഫാം/ ഡി.ഫാം), ലാബ് ടെക്നീഷ്യൻ ( യോഗ്യത: ഡി എം എൽ ടി), അക്കൗണ്ടന്റ് (യോഗ്യത :ബികോം), സ്റ്റോർകീപ്പർ, വർക്ക് ഷോപ്പ് സൂപ്പർവൈസർ ( യോഗ്യത: ഐ.ടി.ഐ മെക്കാനിക്കൽ / ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ), ബ്രാഞ്ച് മാനേജർ, കസ്റ്റമർ സക്സസ് മാനേജർ (യോഗ്യത: ബിരുദം), എസ്.ഇ.ഒ അനലിസ്റ്റ് (യോഗ്യത: ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്), ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (യോഗ്യത: ഐ.ടി.ഐ/ ബിടെക് (ഇലെക്ട്രിക്കൽ, സിവിൽ, ഡിപ്ലോമ ), ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് (യോഗ്യത :എസ്. എസ്.എൽ.സി) കൂടിക്കാഴ്ച നടത്തുന്നു.