കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം- യോഗ്യതയും മറ്റുവിശദാംശങ്ങളും അറിയാം
കൊയിലാണ്ടി: താലൂക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി ക്കു കീഴിൽ താത്കാലിക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നഴ്സിങ്ങ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്നിഷ്യൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓഗസ്റ്റ് രണ്ടാം തീയതിയാണ് അഭിമുഖം.
യോഗ്യതകൾ:
നഴ്സിങ്ങ് ഓഫീസർ: പി.എസ്.സി അംഗീകൃത യോഗ്യത.
ഡയാലിസിസ് ടെക്നിഷ്യൻ: ഡി.ഡി.ടിയും പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ: സർവകലാശാല ബിരുദവും പി.ജി.ഡി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബിടെക്ക് ഐ.ടി എന്നിവയിൽ ഏതെങ്കിലും ഒരു യോഗ്യതയും മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം.
നഴ്സിങ്ങ് ഓഫീസർ, ഡയാലിസിസ് ടെക്നിഷ്യൻ എന്നിവയുടെ അഭിമുഖം ഓഗസ്റ്റ് രണ്ടിന് രാവിലെ പത്തരയ്ക്കും ഡാറ്റ എൻട്രി ഓപറേറ്റർ തസ്തികളിലേക്ക് 2.30 ക്കും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് അന്വേഷിക്കാം: ഫോൺ 0496-2620241.