ജില്ലയിൽ ഓഫീസ് അസിസ്റ്റന്റ്, പ്രൊജക്ട് സ്റ്റാഫ് തസ്തികയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

ഓഫീസ് അസിസ്റ്റന്റ് നിയമനം

മാത്തറയിലെ കാനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. പ്രായം 22 നും 30 നും ഇടയില്‍ .ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഫെബ്രുവരി 28 നു മുന്‍പേ അപേക്ഷിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പ്രൊജക്ട് സ്റ്റാഫ് അഭിമുഖം 16 ന്

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നടത്തുന്ന ഗവേഷണ പ്രൊജക്ടിലേക്ക് താല്കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത എം ടെക്/എം ഇ(എനര്‍ജി/തെര്‍മല്‍).

വിശദ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈററ് സന്ദര്‍ശിക്കുക. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 16 ന് രാവിലെ പത്ത് മണിക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Summary: Job vacancy at different places in Kozhikode