ഗവ. ഐടിഐകളിലടക്കം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയമനം; ഒഴിവുകളും യോഗ്യതകളും വിശദമായി നോക്കാം
ഗവ. ഐടിഐകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ നിശ്ചിത കാലയളവിലേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10ന് എലത്തൂർ ഗവ. ഐടിഐയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2461898.
സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഒരു വർഷത്തേക്ക് വിമുക്തഭടൻമാരെ താൽക്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം 5ന് രാവിലെ 9ന് കോളേജിലെ എച്ച്ഡിഎസ് ഓഫീസില്‍ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2355900.
മേട്രൺ അഭിമുഖം
കോഴിക്കോട്: ജില്ലയിൽ പട്ടികജാതി വികസനവകുപ്പിന് കീഴിലെ ആൺ/പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിക്കും. 17നു രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370379.
description: Job vacancies in various places in the district