ജോലി തേടുന്നവരാണോ?; കൊടുവള്ളിയുള്‍പ്പെടെ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താത്കാലിക നിയമനം


കോഴിക്കോട്: വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തു. ഒഴിവുകൾ എന്തെല്ലാമെന്നും യോ​ഗ്യതകളും വിശദമായി നോക്കാം.

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കോഴിക്കോട് മാളിക്കടവ് ജനറൽ ഐ ടി ഐ യിൽ ഇലക്ടോണിക് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവിലേയ്ക്ക് മുസ്ലിം വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ 0495 2377016

അധ്യാപക നിയമനം

കൊടുവള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി ജൂനിയർ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495 2214999.

പാരമ്പര്യേതര ട്രസ്റ്റി; അപേക്ഷ ക്ഷണിച്ചു

വടകര താലൂക്കിലെ കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.