യോഗ ഇന്‍സ്ട്രക്ടറാവാന്‍ യോഗ്യതയുള്ളവരാണോ, നരക്കോട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒഴിവുണ്ട്


മേപ്പയ്യൂര്‍: നരക്കോട് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. തസ്തികയിലേക്ക് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വനിതകള്‍ക്കുള്ള യോഗപരിശീലനം പദ്ധതിയിലേക്കാണ് നിയമനം. യോഗ്യത- അംഗീകൃത സര്‍വ്വകലാശാലയില്‍നിന്ന് ബി.എ.എം.എസ/ ബി.എന്‍.വൈ.എസ് ബിരുദമോഎം.എസ്.സി(യോഗ)എം.ഫില്‍ (യോഗ) ഡിപ്ലോമ എന്നിവയോ അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി.ജി ഡിപ്ലോമ അല്ലെങ്കില്‍യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ ഉള്ളവര്‍ക്ക് പങ്കെടുക്കാം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാക്കേണ്ടതാണ്.

summary: job opportunity for yoga instructor in narakkod govt aayurveda dispensary