അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്കായി തൊഴിൽ സാധ്യതകൾ; തൊഴിൽ സഭ സംഘടിപ്പിച്ച് മേപ്പയ്യൂർ പഞ്ചായത്ത്


മേപ്പയ്യൂർ: അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്കായി മേപ്പയൂർ പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ജോലി സാധ്യതകളും, സംരഭ സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും, ജനങ്ങളിലെത്തിക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ സഭ സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ചങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി. പ്രശാന്ത്, വി.പി. ബിജു, അസി. സെക്രട്ടറി എം. ഗംഗാധരൻ എന്നിവർ ആശംസ നേർന്നു.

ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ മുകുന്ദൻ തിരുമംഗലത്ത്, കില റിസോഴ്സ് പേഴ്സൺ പി. നാരായണൻ, വ്യവസായ വകുപ്പ് ഇന്റേൺ അഭിൻ രാജ്, അംബാസിഡർ കെ. ഷൈജ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നള്ള ഉദ്യോഗാർത്ഥികൾക്കായി നാലു ദിവസം നീണ്ടു നിൽക്കുന്ന ക്ലാസാണു നടത്തുന്നത്.