ജ്ഞാനസന്ധ്യ; പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ്ങിൻ്റെ സിൽവർ ജൂബിലി ആഘോഷിച്ചു


പയ്യോളി: പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം ആരംഭിച്ചതിൻ്റെ സിൽവർ ജൂബിലി സമ്മേളനം ജ്ഞാനസന്ധ്യ സംഘടിപ്പിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു. പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി.

ആർട്ട് ഓഫ് ലിവിങ്ങിൻ്റെ മുൻകാല ടീച്ചർമാരെയും ആദ്യകാല പഠിതാക്കളെയും കടത്തിൽ ആദരിച്ചു. സത്യൻ മണിയൂരിന്റെ പുസ്‌തകവും ചടങ്ങിൽ പ്രകാശനം ചെയയ്തു.

പയ്യോളി നഗരസഭ അധ്യക്ഷൻ വി.കെ.അബ്ദു റഹിമാൻ, സി.കെ. സുനിൽകുമാർ, മഠത്തിൽ അബദുറഹിമാൻ, കുറുങ്ങോട്ട് ബാലകൃഷ്‌ണൻ, മോഹൻദാസ് ചെറുവോട്ട്, ഇ.കെ. ഷൈനി, എന്നിവർ സംസാരിച്ചു. അമ്യത, അശ്വതി എന്നിവരുടെ രംഗപൂജയും പ്രസാദ് മുള്ളൂൽ നയിച്ച സത്സംഗും, വിവിധ കലാപരിപാടികളും നടന്നു.

Summary: Jnana Sandhya; Silver Jubilee of Art of Living celebrated at Payyoli