ജമാല്‍ഹാജി ചങ്ങരോത്ത് ദുബൈയില്‍ അന്തരിച്ചു


ചങ്ങരോത്ത്: മത സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന കോഴിക്കോട് ചങ്ങരോത്ത് പറമ്പക്കല്‍ മുഹമ്മദ് ജമാല്‍ ഹാജി അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

ദുബൈയിലായിരുന്നു അന്ത്യം. പള്ളിയിലെ പ്രഭാത പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമായിരുന്നു വിയോഗം. ഉടനെ ഖിസൈസ് ആസ്റ്റര്‍ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു.

കുടുംബം ദുബൈയില്‍ തന്നെയാണ്. ഐ.സി.എഫ് ന്യൂ ദുബൈ സെന്‍ട്രല്‍ ഫൈനാന്‍സ് സെക്രട്ടറി, മര്‍കസ്, സിറാജുല്‍ ഹുദാ, സഅദിയ്യ, മഅദിന്‍ സ്ഥാപനങ്ങളുടെ ഭാരവാഹി തുടങ്ങി വ്യത്യസ്ത നിലകളില്‍ സേവനം ചെയ്തുവരികയായിരുന്നു.

അച്ഛന്‍: കുഞ്ഞമ്മദ്. അമ്മ: ഖദീജ. ഭാര്യ: സഫിയ. മക്കള്‍: അജ്മല്‍, ജുനൈദ്, ആഇശ, ഫാത്ത്വിമ. മരുമക്കള്‍: തസ്ലീം കൂടരഞ്ഞി, സക്കിയ. സഹോദരങ്ങള്‍: മൊയ്തീന്‍, പാത്തു, കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, കുട്ടി മമ്മി, ആഇശ.