ദീപങ്ങൾ കയ്യിലേന്തി രക്തസാക്ഷികൾക്ക് അവർ പ്രണാമമർപ്പിച്ചു; പേരാമ്പ്രയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ


പേരാമ്പ്ര: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക്.സി.തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എം.എം.ജിജേഷ് അധ്യക്ഷനായി.

സമ്മേളനത്തിലും റാലിയിലും അണിനിരന്ന ജനങ്ങള്‍ സംഘപരിവാറിൻ്റെ കാവിവൽക്കരണത്തിനെതിരെ പ്രതിജ്ഞ എടുത്തു. പരിപാടിയുടെ ഭാഗമായി യുവതി സാഹിത്യോത്സവം വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

 

കെ. കുഞ്ഞമ്മദ് മാസ്റ്റർ, വി.കെ.പ്രമോദ്, വി.കെ.അമർഷാഹി, സി.കെ.രൂപേഷ്, ആദിത്യ സുകുമാരൻ, ആർ. ബിനിൽ രാജ്, കെ.പി.അഖിലേഷ് എന്നിവർ സംസാരിച്ചു. ആര്‍.സിദ്ധാർഥ്, അതുൽ ദാസ്, കിരൺ ബാബു,അമൽ ജിത്ത്, സുധാകരൻ കെ.ടി, വിപിൻ ദിന്റോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സംഘപരിവാറിൻ്റെ കാവിവൽക്കരണത്തിനെതിരെ പ്രതിജ്ഞ എടുത്തു. യുവതി സാഹിത്യോത്സവം വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. എം എം ജിജേഷ് അധ്യക്ഷനായി. പി.സി. സജിദാസ് സ്വാഗതം പറഞ്ഞു.