ഇന്ദ്രന്‍സ്, ലുഖ്മാന്‍, ജാഫര്‍ ഇടുക്കി.. വമ്പന്‍ താരനിര പേരാമ്പ്രയില്‍; ‘ജാക്സണ്‍ ബസാര്‍’ ചക്കിട്ടപാറയില്‍ ഷൂട്ടിങ് പുരോഗമിക്കുന്നു



കോഴിക്കോട്:
ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ‘ജാക്സണ്‍ ബസാര്‍ യൂത്ത്’ ന്റെ ചിത്രീകരണം പേരാമ്പ്രയില്‍ ആരംഭിച്ചു. ക്രോസ് ബോര്‍ഡ് ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സംവിധായകന്‍ സകരിയ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോളനിയില്‍ താമസിക്കുന്ന ഒരു ബാന്റ് സെറ്റ് സംഘത്തിന്റെ കഥയാണിത്. ജാക്‌സണ്‍ ബസാര്‍ എന്ന ബാന്റ് സെറ്റിന്റെ യാത്രയാണ് ഈ ചിത്രമെന്നാണ് വിവരം.

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍, ചിന്നു ചാന്ദ്‌നി, അഭിരാമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉസ്മാന്‍ മാരത്താണ് തിരക്കഥ എഴുതിയത്. ഡോ. സല്‍മാന്‍ അഹമ്മദ് ഷാഫി, അഡ്വക്കറ്റ് സക്കരിയ തുടങ്ങിയവര്‍ കോ പ്രൊഡ്യൂസര്‍മാരും ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ് ), പി.ബി അനീഷ് എന്നിവര്‍ ലൈന്‍ പ്രൊഡ്യൂസര്‍മാരുമാണ്.

ക്യാമറ: കണ്ണന്‍ പട്ടേരി, എഡിറ്റര്‍: അപ്പു ഭട്ടതിരി, ആര്‍ട്ട്: അനീസ് നാടോടി. സംഗീതം: ഗോവിന്ദ് വസന്ത, മേക്കപ്പ്: ഹക്കീം കബീര്‍, എക്‌സി. പ്രൊഡ്യൂസര്‍: അമീന്‍ അഫ്‌സല്‍, ഷംസുദ്ധീന്‍ എം, കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗിരീഷ് അത്തോളി, അനീഷ് നന്തിപുലം, സ്റ്റില്‍സ്: രോഹിത്, ഡിസൈന്‍: പോപ് കോണ്‍ക്രിയേറ്റീവ് സ്.