‘കാലത്തെ വെല്ലും കരുത്ത് കലികാലങ്ങള്‍ക്ക് തിരുത്ത്’ പ്രമേയവുമായി ജബലുന്നൂര്‍ ഫെസ്റ്റ് പേരാമ്പ്രയില്‍


പേരാമ്പ്ര:’കാലത്തെ വെല്ലും കരുത്ത് കലികാലങ്ങള്‍ക്ക് തിരുത്ത്’ എന്ന പ്രമേയത്തില്‍ ജബലുന്നൂര്‍ ശരീഅഃത്ത് കോളേജ് പേരാമ്പ്ര-വിദ്യാര്‍ത്ഥി സംഘടന സുഹ്ബ സംഘടിപ്പിക്കുന്ന അക്കാദമിക് ഫെസ്റ്റിന് പുരോഗമിക്കുന്നു. കലാം-2K22 എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. നവംബര്‍ രണ്ട് ബുധനാഴ്ച ആരംഭിച്ച ഫെസ്റ്റ് നവംബര്‍ ഏഴ് തിങ്കള്‍ വരെ നീണ്ടു നില്‍ക്കും. നിരവധി കലാമത്സരങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ജബലുന്നൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മണ്ഡലത്തിലെ ആറു റൈഞ്ചുകളിലെ മദ്രസ വിദ്യാര്‍ത്ഥികള്‍ കൂടി ഫെസ്റ്റില്‍ പങ്കാളികളാവുന്നുവെന്നത് കലാമിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങളാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.

ജെ.ഐ.സി ജനറല്‍ സെക്രട്ടറി റഫീഖ് സകരിയ ഫൈസി അധ്യക്ഷനായി. പുറവൂര്‍ ഉസ്താദ്, പി.എം.കോയ മുസ്ലിയാര്‍, സി.കെ.ഇബ്രാഹിം മാസ്റ്റര്‍, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ ചാവട്ട്, അബ്ദുല്‍ ഹമീദ് ബാഖവി, ഫസലുറഹ്‌മാന്‍ വാഫി, ഷമീം ബാഖവി അല്‍ ഹൈതമി, സി.പി.ഫൈസല്‍ ഫൈസി, ആസിഫ് ഹുദവി, സൈനുല്‍ ആബിദ് നിസാമി, ഫാസില്‍ റഹ്‌മാനി, ഉനൈസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ റഹ്‌മത്തുള്ള നിസാമി സ്വാഗതവും സുഹ്ബ പ്രസിഡന്റ് മിദ്ലാജ് വയനാട് നന്ദിയും പറഞ്ഞു.