ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പിഴ ഈടാക്കുന്നത് നിയമവിരുദ്ധം; ഇതുവരെ ചുമത്തിയ ഇത്തരം പിഴകള്‍ ഒഴിവാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
തിരുവനന്തപുരം: ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയില്‍ നിന്നുള്ള കോടികളുടെ പിഴ തുക ഒഴിവാക്കും. കേന്ദ്രചട്ടം നടപ്പാക്കലിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ചട്ടപ്രകാരം ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴകള്‍ ഈടാക്കരുതെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിയമപരമല്ലാത്ത ഇത്തരം കേസുകള്‍ ഒഴിവാക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 167A(3) പ്രകാരം പിഴ ചുമത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി. ചട്ട പ്രകാരം ക്യാമറയില്‍ ദൃശ്യമാകുന്ന 12 കുറ്റങ്ങള്‍ക്ക് മാത്രമേ പിഴ ഈടാക്കാവൂ. പരാതി ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ വ്യക്തമാക്കി.

ഇതുവരെ ചുമത്തിയ ഇത്തരം പിഴകള്‍ ഒഴിവാക്കുമെന്നും നിയമപരമല്ലാത്ത ഈ പിഴ തുക തിരിച്ചു നല്‍കേണ്ടിവരുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ പറഞ്ഞു. സര്‍ക്കാരിന് ഉണ്ടാവുക കോടികളുടെ വരുമാനനഷ്ടമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ പറഞ്ഞു.
Description: It is illegal to collect fines by taking photos of moving vehicles