എടച്ചേരി പഞ്ചായത്തിലെ വാർഡുകൾ വിഭജിച്ചതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; പ്രതിഷേധിച്ച് യു.ഡി.എഫ്‌


എടച്ചേരി: പഞ്ചായത്തിലെ വാർഡുകൾ വിഭജിച്ചതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺ കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് ഡീലീമിറ്റേഷന് വേണ്ടി സർക്കാർ ഇറക്കിയ മാനദണ്ഡങ്ങളിൽ പറയുന്ന കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് വാർഡുകൾ വെട്ടിമുറിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു.

യു.ഡി.എഫിന് ഭൂരിപക്ഷമുള്ള വാർഡുകളിൽനിന്ന്‌ വോട്ടർമാരെ മറ്റു വാർഡുകളിലേക്ക് മാറ്റി അവിടെ വിജയസാധ്യത ഇല്ലാതാക്കുകയും മുഴുവൻ വാർഡുകളിലും എൽ.ഡി.എഫിന്റെ വിജയം ഉറപ്പാക്കും വിധമാണ് വാർഡുകൾ വെട്ടി മുറിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് ചെയർമാൻ ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.

യു.പി മൂസ വിഷയാവതരണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് ഉപാധ്യക്ഷൻ ടി.കെ അഹമദ്, എം.കെ പ്രേംദാസ്, മോഹനൻ പാറക്കടവ്, ബംഗ്ലത്ത് മുഹമ്മദ്, കെ.പി ദാമോദരൻ, സി.കെ നാസർ, സി.പവിത്രൻ, ഷാഫി തറമൽ, ബഷീർ എടച്ചേരി, ആർ.ടി ഉസ്മാൻ എന്നിവർ സംസാരിച്ചു.

Description: It is alleged that norms were not followed in the division of wards in Edachery Panchayat; U.D.F