സ്‌കൂട്ടറിൽ മാഹി മദ്യം കടത്താൻ ശ്രമം: ഇരിങ്ങൽ സ്വദേശി അറസ്റ്റിൽ; പിടികൂടിയത് 163 കുപ്പി


മൂരാട്: സ്കൂട്ടറിൽ മാഹിമദ്യം കടത്തിക്കൊണ്ടു വന്നു, പ്രതിയെ കയ്യോടെ പിടികൂടി കൊയിലാണ്ടി എക്‌സൈസ്. ഇരിങ്ങൽ, ചെത്തിൽ താരേമ്മൽ ജംബോ ബാബു എന്നു വിളിക്കുന്ന ബാബുവിനെ(58) ആണ് എക്‌സൈസ് പിടിയിലായത്.

കേരളത്തിൽ വിൽപ്പനയില്ലാത്ത 30 ലിറ്റർ മാഹിമദ്യമാണ് ഇയാൾ കടത്തിക്കൊണ്ടു വന്നത്. ഇത് കടത്താനുപയോഗിച്ച സ്കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു. പ്രതിയെ പയ്യോളി കോടതി മുമ്പാകെ ഹാജരാക്കി. 180 മില്ലിയുടെ 163 കുപ്പികളാണ് ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്.

കൊയിലാണ്ടി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി ദിപീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ എൻ.അജയകുമാർ, പി.ബാബു ഡ്രൈവർ മുബശീർ എന്നിവരടങ്ങിയ സംഘം പയ്യോളി മൂരാട് ഭാഗങ്ങളിൽ നടത്തിയ റൈഡിനിടയിൽ പ്രതിയെ സ്കൂട്ടർ സഹിതം പിടികൂടുകയായിരുന്നു.